സമാനമനസ്കര്‍

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ആരൊരാളതിന്‍ യാഗം മുടക്കുവാന്‍ ................... എന്‍ കുതിരയെ ചെമ്പന്‍ കുതിരയെ.

Wednesday, February 14, 2007

കാക്കിപ്രേമം

പോലീസാവാന്‍ കൊതിച്ച് കൊതിച്ച് പൊക്കമില്ലാതായപ്പോള്‍ ബസ് കണ്ടക്ടടെങ്കിലുമാകാന്‍ കൊതിച്ചു. പോലീസിനെ പ്രേമിക്കാന്‍ കൊതിച്ച്, കണ്ടക്ടറെ പ്രേമിക്കാന്‍ ശ്രമിച്ചപ്പോള്‍അവന്‍ ബസ്സില്‍ നിന്നും തള്ളിയിട്ടു. ഒരു ഓട്ടോറിക്ഷാ ഡ്രൈവറെങ്കിലും മതിയായിരുന്നു, അത്രയ്ക്ക് പ്രേമമായിരുന്നു കാക്കിയോട്, അങ്ങിനെ പോലീസ് പേടിക്കുന്ന വക്കീലായി.എന്നാലും എല്ലാരും പ്രണയദിനം, പ്രേമംന്നൊക്കെ പറയുമ്പൊ, ഒരു പോലീസുകാരന്‍ പോലും എന്നെ പ്രേമിച്ചില്ലല്ലോന്നോര്‍ക്കുമ്പൊ എവിടെയോ ഒരു ....................

13 Comments:

At 3:43 AM, Blogger അഡ്വ.സക്കീന said...

എന്നാലും എല്ലാരും പ്രണയദിനം, പ്രേമംന്നൊക്കെ പറയുമ്പൊ, ഒരു പോലീസുകാരന്‍ പോലും എന്നെ പ്രേമിച്ചില്ലല്ലോന്നോര്‍ക്കുമ്പൊ എവിടെയോ ഒരു ....................

 
At 3:52 AM, Blogger Sul | സുല്‍ said...

എല്ലാം എല്ലാവര്‍ക്കും വിധിച്ചിട്ടില്ലല്ലൊ സക്കീന.

എനിക്കും എവിടെയോ ഒരു....... (ഡേഷ്)
ഞാന്‍ പലരോടും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്, എങ്ങനെയെങ്കിലും അല്പം പ്രേമിക്കണമെന്ന്. എന്നിട്ട് പരാജയപ്പെടണമെന്ന്. അതിനെ അതിജീവിക്കണമെന്ന്. ഇതൊന്നും ഇല്ലെന്നു പറയുമ്പോള്‍ എവിടെയൊ ഒരു .........

-സുല്‍

 
At 4:00 AM, Blogger sandoz said...

വക്കീലേ.....'കാക്കി' എന്നും പറഞ്ഞ്‌ ഒരു ഹിന്ദി സിനിമയുണ്ട്‌.തല്‍ക്കാലം അത്‌ കാണൂ

[പോലീസുകാര്‍ ഇപ്പോ പഴേ പോലൊന്നുമല്ല...ബുദ്ധീണ്ട്‌]

 
At 4:19 AM, Blogger പടിപ്പുര said...

പോലീസും വക്കീലും ഒരേ വീട്ടിലായാല്‍ നല്ല പുകിലായിരുന്നു.

 
At 4:38 AM, Blogger ഏറനാടന്‍ said...

'സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം' എന്ന സിനിമ ദിനവും ഒന്ന് വീതം മൂന്ന് നേരം കാണുക വക്കീലേ.

അതിലൊരു കാക്കികാരന്‍ (പോലീസ്‌ ശ്രീനിയേട്ടന്‍) കാര്‍ത്തികയെ ലൈനടിക്കുന്നുണ്ട്‌. "ഈ കാക്കിക്കുള്ളിലും ഒരു കവിമനസ്സുണ്ട്‌, ഗായകനുണ്ട്‌."

"പവിഴമല്ലി പൂത്തുലഞ്ഞു നീലവാനം..
പ്രണയവല്ലി....."

 
At 5:00 AM, Blogger വേണു venu said...

നല്ല രസമായിരുന്നു വായിക്കാന്‍.
അത്ഭുതപ്പെടുത്തുന്ന ചെല കണക്കു കൂട്ടലുകളിലെ ,നോവിക്കുന്ന ചെല വിധികള്‍ അനുഭവിക്കുമ്പോള്‍, അഡ്വ.സക്കീന താങ്കള്‍ ഹാസ്യം കലര്‍ത്തിയെഴുതിയ വരികളിലെ പൊരുളിന്‍റെ ശക്തി ഞാനും മനസ്സിലാക്കിയിട്ടുണ്ടു്.‍

 
At 6:51 AM, Blogger കൃഷ്‌ | krish said...

അത്രക്കും കാക്കിപ്രേമമോ..

ഏതു പോലീസുകാരനും ഒരബദ്ധമൊക്കെ പറ്റും എന്നു കേട്ടിട്ടുണ്ട്‌.
എന്നിട്ട്‌ ഇവിടെ ഒരു പോലീസുകാരനും അബദ്ധമൊന്നും പറ്റിയില്ലല്ലോ..
സാന്‍ഡോസ്‌ പറഞ്ഞതുപോലെ പോലീസുകാര്‍ക്ക്‌ ലേശം ബുദ്ധിവെച്ചു തുടങ്ങീട്ടുണ്ട്‌.

കൃഷ്‌ | krish

 
At 1:57 AM, Blogger ibru said...

loved with a love by more than a love......?

 
At 3:04 AM, Blogger AjithKumar said...

കാക്കി വേഷധാരികള്‍ പ്രേമിച്ചില്ലാ എന്നു പറഞ്ഞു വിഷമിക്കാതെ സക്കീനേ. തന്നെ സ്നേഹിക്കുന്ന ആള്‍ക്കു ഒരു കാക്കി ഡ്രെസ്സ് വാങ്ങികൊടുത്തു പ്രശ്നം പരിഹരിക്കൂ.

 
At 5:09 AM, Blogger deepdowne said...

ചങ്കില്‍ കൊണ്ടു ഈ പോസ്റ്റ്‌, സത്യം. (തള്ളിയിട്ട കണ്ടക്ടറെ ഞാന്‍ ശപിച്ചിരിക്കുന്നു)

 
At 9:37 PM, Blogger ഷാന്‍ അറക്കല്‍ said...

എന്റെയും സ്വപ്നങള്‍ ഇതു പോലെയായിരുന്നു... പൈലറ്റാവാന്‍ കൊതിച്ചു വെറെ എന്തോ ആയി... പ്രേമിച്ചു പ്രേമിച്ചു വേറെ എന്തോ ആയി..... മാധവികുട്ടിയെ വായിച്ചപ്പോള്‍ അവരോടായിരുന്നു പ്രേമം .... പിന്നീട് സേതുവിന്റെ കഥപാത്രത്തിനൊടായി..... അങ്ങിനെ..... ആശം സകള്‍

 
At 10:52 AM, Blogger suneera said...

Dear Sakina,
you have probably fallen into the trap of non-Muslim ideologies which try to mesmerize a thinking person with unrealistic and impractical freedom. It is better for you and your family to follow what our religion says.You may take this as a sisters advise.

Having educated, don't you see, in the whole world, which population is on a rise? The Cristian and Hindus anre diminishing. Chinese are also stabilise.Soon they will also diminish. The only population that is increasing is Islam.All others are reducing because they are agaist Allah. Sooner or later the world will be dominated by Islam.This can be scientifically proved.
You are doing a crime by distorting the Prophet's words.When you get punishments dont cry foul. Don't try to act like Taslima. Even her experinence should be lesson for u.No power on earth can save you if you try to blame the most authetic, ture religion.

 
At 4:35 AM, Blogger poor-me/പാവം-ഞാന്‍ said...

വിഷമിക്കേണ്ട വക്കീലന്മാരും അത്ര മോശമല്ല...
ചീമുട്ട മഴ...
മദ്രാസ്‌ ഹൈക്കോര്‍ട്ട്...
ഏത്...

 

Post a Comment

<< Home