സമാനമനസ്കര്‍

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ആരൊരാളതിന്‍ യാഗം മുടക്കുവാന്‍ ................... എന്‍ കുതിരയെ ചെമ്പന്‍ കുതിരയെ.

Saturday, November 04, 2006

കൂട്ടുകാരേ, ഒരു സഹായം

ശ്രീജിത്തേ, മറിയത്തിന്റെ ശ്വാസമെവിടെ പോയി. ഒരു മെസേജ് പറയാനുണ്ടായിരുന്നു. അത്യാവശ്യാ മോനേ, അവനാ കടുങ്ങല്ലൂര്‍ ചെന്ന് ഞാന്‍ ബ്ലോഗെഴുതണ കാര്യം ഇരുചെവി അറിയാതെയെങ്കിലും എത്തിക്കും മുമ്പേ, ഇതെങ്ങിനെയെങ്കിലും അവന്ടെ കമ്ന്ടിലൊന്നിടോ? ഞാനിട്ടിട്ട്, ഒരേ ഉത്തരം തന്നെ വരണൂ. റിക്ക്വസ്റ്റട് യൂ. ആര്‍ .എല്‍ . ഇല്ലാത്രേ? എവിടെ പോയാവോ? ഓ, ഇന്ന് ഞായറാഴ്ച അല്ലേ. ആരെങ്കിലും പറഞ്ഞ് തര്വോ.
"മറിയം, നാട്ടീ ചെല്ലുമ്പൊ ആരോടും ഞാന്‍ ബ്ലോഗെഴുതുന്ന കാര്യം പറയരുതേ. എന്തെങ്കിലും നുണ പറഞ്ഞ്, എന്റെ ഉമ്മിച്ചി നാട്ടിലേക്ക് വരുത്തിച്ച്, വട്ടാശുപത്രി കൊണ്ടോയിടും. പഠിക്കാതിരിക്കാന്‍ പണ്ട് എ.സ്.സ്.ല്‍ .സി ബുക്ക് കത്തിച്ച പോലെ പാസ്പോര്‍ട്ടും കത്തിച്ച് കളയും. പ്ലീസ്... ആളെ ഇനിയും മനസ്സിലായില്ലാട്ടോ."

9 Comments:

At 12:24 AM, Blogger അഡ്വ.സക്കീന said...

ശ്രീജിത്തേ, മറിയത്തിന്റെ ശ്വാസമെവിടെ പോയി. ഒരു മെസേജ് പറയാനുണ്ടായിരുന്നു. അത്യാവശ്യാ മോനേ, അവനാ കടുങ്ങല്ലൂര്‍ ചെന്ന് ഞാന്‍ ബ്ലോഗെഴുതണ കാര്യം ഇരുചെവി അറിയാതെയെങ്കിലും എത്തിക്കും മുമ്പേ, ഇതെങ്ങിനെയെങ്കിലും അവന്ടെ കമ്ന്ടിലൊന്നിടോ? ഞാനിട്ടിട്ട്, ഒരേ ഉത്തരം തന്നെ വരണൂ. റിക്ക്വസ്റ്റട് യൂ. ആര്‍ .എല്‍ . ഇല്ലാത്രേ? എവിടെ പോയാവോ? ഓ, ഇന്ന് ഞായറാഴ്ച അല്ലേ. ആരെങ്കിലും പറഞ്ഞ് തര്വോ.

 
At 12:30 AM, Blogger aneel kumar said...

വക്കീലേ, തല്‍ക്കാലം http://shwasam.blogspot.com/2006/10/blog-post_14.html -ല്‍ കമന്റിട്ടോളൂ.
ശ്വാസം നിര്‍ത്തി പുകയിലേയ്ക്കിറങ്ങുകയാണെന്ന് മറിയത്തിന്റെ പോസ്റ്റില്‍ എഴുതിയിരുന്നു. എന്നിട്ടാ പോസ്റ്റിപ്പോഴില്ല. തിരികെ ശ്വാസം വലിച്ചു തുടങ്ങിക്കാണും. നല്ലത്.

അപ്പോ വക്കീല്‍ മീറ്റിനുണ്ടാവുമെന്നു പ്രതീക്ഷിക്കാമല്ലോ അല്ലേ?

 
At 12:38 AM, Blogger അതുല്യ said...

വക്കീലേ.. അഡ്വക്കേറ്റ്‌ സുബ്ബലക്ഷീനേ അറിയ്‌വോ? അഡ്വക്കേറ്റ്‌ റോഫ്‌ നേ അറിയ്യോ?

 
At 12:42 AM, Blogger mariam said...

സക്കീന
ഇല്ല പറയില്ല.

 
At 1:11 AM, Blogger അഡ്വ.സക്കീന said...

സുബ്ബലക്ഷ്മിയെ മാത്രമല്ല, ഗിരിജ ചേച്ചിയേയും, പ്രഭ ചേച്ചിയേയും, രാജി ചേച്ചിയേയുമെല്ലാം. പിന്നെ പ്രിയാ മാഞ്ഞൂരാനും പ്രിയാ ക്രിഷ്ണമൂര്‍ ത്തിയും മരിച്ചു പോയ എന്റെ കൂട്ടുകാരി രാധികയുമെല്ലാമില്ലാത്ത ഹൈക്കോടതിയില്ലാത്ത ഈ വരണ്ട ദുബായില്‍ ഗ്രുഹാതുരത്വം മാത്രമേയുള്ളൂ. എന്റെ സ്വര്‍ഗ്ഗമായിരുന്നു ഒരിക്കല്‍ ഹൈക്കോടതി. എഴുന്നേറ്റിരുന്നു നേരം വെളുപ്പിച്ച്, ആറേമുക്കാലിന്, ആപ്പീസിലെത്താറുള്ള എന്നോട് വിജയഭാനു സാര്‍ ചോദിച്ചിട്ടുണ്ട്, "ഒരു കട്ടിലിട്ട് ആപ്പീസില്‍ തന്നെ ഉറങ്ങരുതോ എന്ന്"?

മിഡില്‍ ഈസ്റ്റിലെ വക്കീല്‍ പൂജ്യത്തേക്കാളും ചെറുതാണ്, കൂട്ടുകാരേ.
യു.എ.ഇ നിയമമറിയാമെങ്കിലും ഞാന്‍ കൈകാര്യം ചെയ്യുന്നത്, ആസ്ത്രേല്യ, കാനഡ, നിയമങ്ങളാണ്.

 
At 1:22 AM, Blogger അതുല്യ said...

കണ്‍ഫ്യൂൂഷാനാക്കീലോ വക്കീലേ? എവിടെയാ? പ്രൊഫൈല്‍ കൊച്ചീന്ന് വച്ചത്‌ കണ്ട്‌ ചോദിച്ചതാ. ഇപ്പോ ദുബായി കാര്യം പറഞ്ഞപ്പോള്‍ അതിലും കണ്‍ഫ്യുഷന്‍... കൊച്ചീല്‍ ആരുടേ കുടെയായിരുന്നു പ്രാക്ടീസ്‌?

 
At 1:45 AM, Blogger Kalesh Kumar said...

മീറ്റിന് തീര്‍ച്ഛയായും വരണം -
എന്നെ വിളിക്കുമെന്ന് പറഞ്ഞിട്ട് വിളിച്ചില്ല വക്കീല്‍...
നവംബര്‍ 10 - ബാരക്കുട ബീച്ച് റിസോര്‍ട്ട്, ഉമ്മല്‍ കുവൈന്‍....

 
At 3:07 AM, Blogger അഡ്വ.സക്കീന said...

എനിക്കൊരു സീനിയറേ ഉണ്ടായിരുന്നുള്ളൂ. അതെന്റെ സാറ്, രാജേന്ദ്രന്‍ സാറാണ്. ലോ കോളേജിലെ കൂട്ടുകാരന്‍ ,പിന്നെയെന്റെ ഇരട്ട സഹോദരനൊക്കെയായ ഹരിയുടെ അച്ഛന്‍ . ഒരാള്‍ ക്ക് ഹിന്ദുവും മുസ്ലിമുമാകാമെന്നതു പോലെ, ഒരനാഥയായ മുസ്ലിം പെണ്‍ കുട്ടിക്ക്, അച്ഛനാകാമെന്ന്, ഞാന്‍ പഠിച്ഛത്, എം.ആര്‍ . രാജേന്ദ്രന്‍ നായരില്‍ നിന്നാണ്. സാറിന്ന്, സുപ്രീം കോടതിയിലെ സീനിയര്‍ വക്കീലാണ്. സൌദിയില്‍ നിന്നും ദുബായില്‍ നിന്നുമെല്ലാം ഞാനാദ്യമോടിയെത്തുന്നത്, എന്റെ സാറിനെ കാണാനാണ്. അതേ, ആത്മബന്ധം.

 
At 11:57 AM, Blogger Jishnu R said...

വക്കീലേ.......... നമ്മക്കീ വക്കീലുപണിയങ്ങു നിര്‍ത്തിയാലോ
കാര്യമായിട്ടു ചൊദിക്കുവാ
നന്നായി സാഹിത്യം കാച്ചുന്നുണ്ടല്ലോ.....
വക്കീല്‍ ആളൊരു ലോല ഹൃദയയാണോാാാാാാാന്നൊരു സംശയം
പിന്നെ എടയ്ക്കൊക്കെ നമ്മടെ ബ്ലോഗിലും വരാം urava4u.blogspot.com നമ്മളിങ്ങനെ തുറന്നിട്ടിരിക്കുവാാ

 

Post a Comment

<< Home