സമാനമനസ്കര്‍

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ആരൊരാളതിന്‍ യാഗം മുടക്കുവാന്‍ ................... എന്‍ കുതിരയെ ചെമ്പന്‍ കുതിരയെ.

Saturday, January 27, 2007

ഇന്നു ഞാന്‍, നാളെ നീ.

മാഗി ഒരു പൂച്ചയല്ല. അവളൊരു ബ്യൂട്ടീഷ്യനായിരുന്നു. പലപ്പോഴും തയ്കാനായി അവരുടെ കടയില്‍പോകുമ്പോള്‍ വിടര്‍ന്ന ചിരിയും കുശലാന്വേഷണവുമായി അടുത്തേക്ക് വരാറുണ്ടായിരുന്ന എന്റെപ്രായമുള്ള മാഗി അനിയത്തിയുടേയും കസിന്റേയുമെല്ലാം കൂട്ടുകാരിയായിരുന്നു.

വരാപ്പുഴയില്‍ നിന്നും ആലുവ വരെ രണ്ടായിരം രൂപയ്ക്ക് വേണ്ടി വരുന്നതെന്തിനെന്ന് ഞാനൊരിക്കല്‍ചോദിച്ചു. ചേട്ടന്‍ ദുബായിലാണെന്നും വീട്ടിലിരുന്ന് ബോറടിക്കാതിരിക്കാനും കുട്ടിയെ ആലുവയിലെസ്കൂളില്‍ ചേര്‍ത്തതുകൊണ്ടുമൊക്കെയാണെന്ന് അന്നുത്തരം പറഞ്ഞു.

ഇന്നനിയത്തി വിളിച്ചപ്പോള്‍ പറഞ്ഞു, എടീ, നമ്മുടെ മാഗിയില്ലേ, സര്‍ഗയിലുണ്ടായിരുന്ന ബ്യൂട്ടീഷ്യന്‍, അവളുടെ ഭര്‍ത്താവ് ദുബായിലെ ഒരു കാര്‍ ആക്സിഡന്റില്‍ ആറ് മാസം മുമ്പ്മരിച്ചു പോയി. കഴിഞ്ഞ ആഴ്ച മാഗിയും മരിച്ചു, കാന്‍സറായിരുന്നു. ഒരു കുട്ടിയുണ്ട്. ആരും നോക്കാനില്ലാതെ.ഒന്നും തോന്നിയില്ല. മനസ് മരവിച്ച പോയി. മരണത്തിന്റെ നിര്‍വ്വികാരത പോലെ.ഇന്നു ഞാന്‍, നാളെ നീ.

6 Comments:

At 5:23 AM, Blogger അഡ്വ.സക്കീന said...

ഇന്നനിയത്തി വിളിച്ചപ്പോള്‍ പറഞ്ഞു, എടീ, നമ്മുടെ മാഗിയില്ലേ, സര്‍ഗയിലുണ്ടായിരുന്ന ബ്യൂട്ടീഷ്യന്‍, അവളുടെ ഭര്‍ത്താവ് ദുബായിലെ ഒരു കാര്‍ ആക്സിഡന്റില്‍ ആറ് മാസം മുമ്പ്മരിച്ചു പോയി. കഴിഞ്ഞ ആഴ്ച മാഗിയും മരിച്ചു, കാന്‍സറായിരുന്നു. ഒരു കുട്ടിയുണ്ട്. ആരും നോക്കാനില്ലാതെ.ഒന്നും തോന്നിയില്ല. മനസ് മരവിച്ച പോയി. മരണത്തിന്റെ നിര്‍വ്വികാരത പോലെ.ഇന്നു ഞാന്‍, നാളെ നീ.

 
At 10:37 PM, Blogger ശാലിനി said...

വായിച്ചിട്ട് വിഷമം തോന്നി. ആ കുട്ടിയുടെ കാര്യം എന്താകും എന്നാണ് കൂടുതല്‍ ചിന്തിച്ചത്.

പലപ്പോഴും ഇങ്ങനെയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ എന്റെ കുഞ്ഞുങ്ങളെ ഓര്‍ക്കും. ഒന്നുമറിയാത്ത ആ കുട്ടി, പിതാവിന്റെ സാമീപ്യം അധികം കിട്ടിയിട്ടുണ്ടാവില്ലല്ലോ, അമ്മയായിരുന്നിരിക്കണം ആ കുരുന്നിന്റെ ലോകം. ആ മരണം ആ കുട്ടിയുടെ ലോകം തന്നെ മാറ്റിമറിച്ചുകാണും.

 
At 10:42 PM, Anonymous Anonymous said...

മരണം, അവസരബോധമില്ലാത്തെ കോമാളി തന്നെ.

എന്റെ ഓഫീസിലെ ഒരു പയ്യന്‍ അവനു കുട്ടിയുണ്ടായിട്ട് കാണുവാനായി നാട്ടില്‍ പോയിരിക്കുകയായിരുന്നു. അവന്റെ വൈഫും ഞങ്ങളുടെ ഗ്രൂപ്പില്‍ തന്നെയാ ജോലി ചെയ്യുന്നത്.

ഇന്നലെ ആക്സിഡന്റില്‍ അവന്‍ മരിച്ചു :(

 
At 10:51 PM, Anonymous Anonymous said...

ഇന്നു ഞാന്‍, നാളെ നീ.
ഇതിന് ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥം വല്ലതും?
നല്ല പോസ്റ്റ്.

 
At 10:56 PM, Blogger ഏറനാടന്‍ said...

മരിച്ചവര്‍ അന്ത്യനിദ്രയില്‍
അനാഥര്‍ നിദ്രയില്ലാത്തവര്‍
മനസ്സിനെ നോവിക്കുന്നൊരവസ്ഥ.
നമ്മുടെ സ്വന്തം കുഞ്ഞിനീ ഗതി വരുത്തരുതേ പടച്ചോനേ!

 
At 11:18 PM, Blogger Unknown said...

നിസംഗത. കണ്മുന്നില്‍ വെച്ച് റോഡ് ക്രോസ് ചെയ്യുന്ന പിഞ്ചുകുട്ടിയെ കാറിടിച്ച് ചതച്ചപ്പോള്‍ കൈത്തണ്ടയില്‍ തെറിച്ച് വീണ ഒരു തുള്ളി ചോര തൂവാല കൊണ്ട് തുടച്ച് വാക്ക്മാനിന്റെ വോള്യം കൂട്ടി തിരിഞ്ഞ് നോക്കാതെ റോഡ് ക്രോസ് ചെയ്ത് ബരിസ്റ്റാ കഫേയിലേക്ക് കയറിയത് പോലെ.

 

Post a Comment

<< Home